പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ കിഴതടിയൂർ സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് കൊടിയേറി 28 നാണ് പ്രധാന തിരുനാൾ രാവിലെ 9:45ന് മോൺ .ജോസഫ് തടത്തിൽ തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു .26ന് രാവിലെ 8 30ന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ തിരു സ്വരൂപം പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കും .പ്രധാന തിരുനാൾ ദിനമായ 28ന് രാവിലെ 5.15 നെയ്യപ്പ നേർച്ച വെഞ്ചിരിപ്പ് നടക്കും.പത്തിന് മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷകരമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.ഉച്ചയ്ക്ക് 12ന് തിരുനാൾ പ്രദക്ഷിണം നടക്കും .തിരുനാൾ ദിനങ്ങളിൽ എല്ലാദിവസവും രാവിലെ 5 30 , 7 , 10 ,ഉച്ചയ്ക്ക് 12,വൈകുന്നേരം 3,5 രാത്രി 7 എന്ന ഈ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും.