Breaking News

header ads

ഗാന്ധിജി സമാധാനത്തിൻ്റെയും അഹിംസയുടെയും പ്രതീകം: ജോസ് കെ മാണി എം പി

പാലാ: സമാധാനത്തിൻ്റെയും അഹിംസയുടെയും  പ്രതീകമാണ് ഗാന്ധിജിയെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച അന്താരാഷ്ട്രാ അഹിംസാദിനാചരണവും ഗാന്ധിജയന്തിദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമാധാനപരമായ പ്രതിഷേധങ്ങളുടെ മൂല്യം ലോകത്തിനു പകർന്നു നൽകാൻ ഗാന്ധിജിക്കു കഴിഞ്ഞു. 
അക്രമം കൂടാതെ സ്വാതന്ത്ര്യവും സമാധാനവും കൈവരിക്കാമെന്ന് അദ്ദേഹം ലോകത്തിനു കാണിച്ചു നൽകി. യോജിപ്പുള്ളതും ഉൾക്കൊള്ളുന്നതുമായ ലോകം എന്നതായിരുന്നു മഹാത്മാഗാന്ധിയുടെ ദർശനം. ഗാന്ധിയൻ ദർശനങ്ങൾ എക്കാലവും  ലോകത്തെയാകെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ വി തുരുത്തൻ, പാലാ ഡി വൈ എസ് പി കെ സദൻ, മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനി, ഡോ സിന്ധുമോൾ ജേക്കബ്, സാംജി പഴേപറമ്പിൽ, അഡ്വ സന്തോഷ് മണർകാട്, സിജിത അനിൽ, സാബു എബ്രാഹം, ബെന്നി മൈലാടൂർ, അനൂപ് ചെറിയാൻ, വി എം അബ്ദുള്ളാഖാൻ, കിഴതടിയൂർ ബാങ്ക് പ്രസിഡൻ്റ് എം എസ് ശശിധരൻനായർ, ബിജു പാലൂപടവൻ,  വേണു വേങ്ങയിൽ, ടോബിൻ കെ അലക്സ്, ടോബി തൈപ്പറമ്പിൽ, പ്രശാന്ത് അണ്ണൻസ്, ജോസ് മുകാല, സാജോ വാളിപ്ലാക്കൽ, ഒ എസ് പ്രകാശ് എന്നിവർ പ്രസംഗിച്ചു.


ഫോട്ടോ അടിക്കുറിപ്പ്

ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച അന്താരാഷ്ട്രാ അഹിംസാദിനാചരണവും ഗാന്ധിജയന്തിദിനാഘോഷവും ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യുന്നു. മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ, പാലാ ഡി വൈ എസ് പി കെ സദൻ, ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനി, അഡ്വ സന്തോഷ് മണർകാട്, ബെന്നി മൈലാടൂർ, സാബു എബ്രാഹം, ടോബിൻ കെ അലക്സ് തുടങ്ങിയവർ സമീപം.