Breaking News

header ads

പാലാ നഗരസഭ മുൻ ചെയർമാൻ ബാബു മണർകാട് (78) അന്തരിച്ചു.

പാലാ: പാലാ നഗരസഭ മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ ബാബു മണർകാട് (78)അന്തരിച്ചു. സംസ്കാരം 13 ന് ബുധനാഴ്ച നടക്കും. ഇന്ന് രാവിലെ 7 മണിക്ക് പാലായിലെ വസതിയിൽ ആയിരുന്നു അന്ത്യം.  അസുഖബാധിതനായതിനെത്തുടർന്നു നാളുകളായി ചികിത്സയിലായിരുന്നു.

പ്ലാൻ്റർ, വ്യവസായി, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു ബാബു മണർകാട്. പാലാ നഗരസഭയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധിയായി അവസാനം ചെയർമാനായ വ്യക്തിയായിരുന്നു ഇദ്ദേഹം. അബ്കാരി പ്രമുഖൻ മണർകാട് പാപ്പൻ്റെ ഇളയ സഹോദരനാണ് ബാബു മണർകാട്.