Breaking News

header ads

ദൈവദാസി കൊളോത്തമ്മയുടെ 40-ാം ചരമവാർഷികാചരണം ഡിസംബർ 18 ന്.


പാലാ:  മണിയംകുന്ന് തിരുഹൃദയ ദേവാലയത്തിൽ ദൈവദാസി കൊളേത്താമ്മയുടെ 40-ാം ചരമവാർഷികാചരണം ഡിസംബർ 18 ബുധനാഴ്ച്ച നടക്കും രാവിലെ 8.30 നു മോൺ. ജോസഫ് മലേപറമ്പിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് കബറിടത്തിങ്കൽ ഒപ്പീസ്. ശേഷം നേർച്ചസദ്യയും നടക്കും. പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ജെസ്സി മരിയ എഫ് സി സി, മണിയംകുന്ന് പള്ളി വികാരി ഫാ. ജോർജ്‌ തെരുവിൽ, വൈസ് പോസ്റ്റുലേറ്റർ സി. അൻസീലിയ എഫ് സി സി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.