Breaking News

header ads

ജൂബിലി തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ തേടിയെത്തിയത് ആയിരങ്ങള്‍.

പാലായുടെ വിശ്വാസഗോപുരമായ ടൗണ്‍ കുരിശുപള്ളിയില്‍ അമലോത്ഭവ മാതാവിന്റെ  തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ തേടിയെത്തിയത് ആയിരങ്ങള്‍. നാടും നഗരവും പരിശുദ്ധ അമ്മയുടെ അത്മീയ ചൈതന്യത്താല്‍ നിറഞ്ഞപ്പോള്‍ പാലാ വിശ്വാസ സാഗരമായി.
ഇന്നലെ ജൂബിലി കപ്പേളയുടെ മുമ്പില്‍ മാതാവിന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചു.  തിരുസ്വരൂപ പ്രതിഷ്ഠയ്ക്കും തിരുസ്വൂരപത്തില്‍ മുല്ലപ്പൂ മാലയും നാരാങ്ങ, ഏലയ്ക്കാ മാലയും അണിയിക്കാന്‍ വിശ്വാസികള്‍ കാത്തു നിന്നും. തുടര്‍ന്ന് പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചു കൈകളില്‍ പൂച്ചെണ്ടും ജപമാലയും അധരങ്ങളില്‍ മരിയ സ്തുതിഗീതങ്ങളുമായി പാലാ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ മരിയന്‍ റാലി നടന്നു. ഉച്ചകഴിഞ്ഞ് ജൂബിലി ആഘോഷ കമ്മിറ്റി സംഘടിപ്പിച്ച പാലായുടെ മതസൗഹാര്‍ദത്തിന്റെ വിളംബരമായ സാംസ്‌കാരിക ഘോഷയാത്ര നടന്നു. സിവൈഎംഎല്‍ സംഘടിപ്പിച്ച ടൂവീലര്‍ ഫാന്‍സീഡ്രസും ജൂബിലി ആഘോഷ കമ്മിറ്റി സംഘടിപ്പിച്ച ബൈബിള്‍ ടാബ്ലോ മത്സരവും നടന്നു.
 സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി നിലകൊള്ളുന്ന ജൂബിലി കപ്പേളയിലാണ് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത തലമുറകളുടെ സംഗമം കൂടിയായിരുന്നു.