പാലാ: സിംബാവേ വ്യവസായ മന്ത്രി പാലായിലെത്തി ഫാദർ എബ്രഹാം കൈപ്പൻ പ്ലാക്കലിൻ്റെ കബറിടം സന്ദർശിച്ചു പ്രാർത്ഥിക്കുകയും സ്നേഹഗിരി സിസ്റ്റേഴ്സിന്റെ അഗതിമന്ദിരമായ ദേവദാസൻ സന്ദർശിക്കുകയും ചെയ്തു.
ആഫ്രിക്കൻ രാജ്യമായ സിംബാവേ യിലെ വ്യവസായ- വാണിജ്യ വകുപ്പ് മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദിയാണ് ഇന്ന് ഉച്ചക്ക് 12 മണിക്ക് പാലായിലെത്തിയത് ളാലം സെന്റ്. മേരീസ് പള്ളി സിമിത്തേരിയിൽ അടക്കം ചെയ്തിരിക്കുന്ന അബ്രാഹം കൈപ്പൻപ്ലാക്കൽ അച്ചന്റെ കബറിടം സന്ദർശിച്ചു . സിംബാവേയുടെ ഇന്ത്യൻ അമ്പാസിഡർ സ്റ്റെല്ല എൻകോമയും സിംബാവെ ട്രേഡ് കമ്മീഷണർ ബിജു എം കുമാറും കോൺസുലേറ്റിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു .ദേവദാൻ സെന്ററിലെ അഗതികളെക്കുറിച്ചും ഫ . എബ്രഹാം കൈപ്പൻപ്ലാക്കലിനെ കുറിച്ചും സ്നേഹഗിരി സിസ്റ്റേഴ്സിനെ കുറിച്ചും അവരുടെ സേവനങ്ങളെക്കുറിച്ചും സിംബാവിയൻ പാർലമെൻറിൽ അവതരിപ്പിച്ചതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മന്ത്രി അച്ചൻ നടന്ന വഴികളും ദേവാലയവും അഗതി മന്ദിരവും സന്ദർശിക്കാനും സ്നേഹഗിരി സിസ്റ്റേഴ്സിനെ സിംബാവയിലേക്ക് ക്ഷണിക്കാനും ആയിട്ടാണ് മന്ത്രി എത്തിയത് ' .
അതിനുശേഷം ചെത്തിമറ്റത്തുള്ള ദേവദാൻ സെന്റർ ലെത്തുന്ന അദ്ദേഹം അവിടുത്തെ അന്തേവാസികളെ കണ്ട് അവരോടൊപ്പ അല്പസമയം ചിലവഴിച്ച ശേഷം മടങ്ങി. പാലാ അരമനരത്തിൽ എത്തി ബിഷപ്പ് മാർ ജോസഫ് കലറങ്ങാടിനെയും സന്ദർശിച്ചിരുന്നു. എംഎൽഎ മാണി സി. കാപ്പൻ മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സൻ ബിജി ജോജോ കുടക്കച്ചിറ,ലാളം സെൻ്റ് മേരിസ് പള്ളി വികാരി ഫാ.ജോസഫ് തടത്തിൽ,സഹധികാരി ഫാദർ ജോസഫ് ആലഞ്ചേരിൽ സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ സി. പീയൂഷ SMS, പ്രൊവിൻഷ്യൽ സൂപ്പീരിയർ സി. കാർമൽ ജിയോ SMS, ദേവദാൻ സെന്റർ മദർ സുപ്പീരിയർ സി. സൗമ്യത SMS, പ്രോഗ്രാം കോഡിനേറ്റർ സി ജോസ്മിത SMS എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

