പാലാ : ഒരുമിക്കാം നമ്മുടെ മക്കൾക്കായി ' സേ നോ ടു ഡ്രഗ്സ് ' പദ്ധതിയുടെ ഭാഗമായി വേൾഡ് മലയാളി കൗൺസിലിൻ്റെ നേതൃത്വത്തിൽ പാലാ കുരിശ് പള്ളിക്കവലയിൽ പൊത് ബോധമുണർത്താൻ പ്രത്യേക യോഗം നടത്തി.പോലീസ്,എക്സൈസ്,സ്കൂൾ പിടിഎ പ്രതിനിധികൾ,രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗക്കാരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ സമയ ബന്ധിതമായി ഏറ്റെടുത്ത് നടത്തുവാൻ തീരുമാനിച്ചു.
നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു.വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള പ്രതിജ്ഞ ചൊല്ലി ക്കൊടുത്തൂ.വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ.സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു.തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ,സെക്രട്ടറി ബെന്നി മൈലാടൂർ,ഉണ്ണി കുളപ്പുറം,ഐഷ ജഗദീഷ്,ജോർജ് വലിയപറമ്പിൽ, കെ.ആർ.രവീന്ദ്രൻ,സന്തോഷ് തോമസ്,സബ് ഇൻസ്പെക്ടർ ബി സുരേഷ്കുമാർ,എക്സൈസ് ഓഫീസർ അനിൽകുമാർ,ആർ മനോജ്,സതീഷ് ചൊള്ളാനി,സാബു എബ്രഹാം,തോമസ്‌കുട്ടി നെച്ചിക്കാട്ട്,ജോസ്കുട്ടി പൂവേലി,വിജി രവി,സുമിത് ജോർജ്,ജോയി കളരിക്കൽ,എബി ജെ.ജോസ്, ഷാർലി മാത്യു, കെ.ആർ.മുരളീധരൻ നായർ, കെ. ടി.മാത്യു,ജോർജ് സന്മനസ്സ്, എം പി കൃഷ്ണൻ നായർ,പ്രശാന്ത് പാലാ,സോണി വലിയകാപ്പിൽ,സാംജി പഴയപറമ്പിൽ,പീറ്റർ പന്തലാനി,ടോമി തുരുത്തിക്കര, മൈക്കിൾ കാവ്കാട്ട്,ജോസ് വേരനാനി,പി. ജെ.ഡിക്സൺ,സതീഷ് മണർകാട്,ബേബി ഊരകത്ത്,കുഞ്ഞുമോൻ പാലക്കൽ,എൻ. ജി.രവീന്ദ്രൻ,ബാബു കരയത്തിനാൽ, ജോഷി നെല്ലിക്കുന്നെൽ,ബിജോയ് മണർകാട്,സന്തോഷ് പുളിക്കൻ,പി. വി.ജോർജ്,വേണു പാലാ, ആന്റണി ഞാവള്ളി, സ്കറിയ രാമപുരം എന്നിവർ പ്രസംഗിച്ചു.

