പാലാ :മുണ്ടാങ്കല്ല് വാഹനാപകടത്തിൽ പരിക്ക് പറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
പ്രവിത്താനം അല്ലാപ്പാറ പാലക്കുഴിക്കുന്നേൽ സുനിലിൻ്റെ മകൾ അന്നമോളാണ് (11) മരിച്ചത്. ഇന്നലെ രാത്രി 8:30 യോടെയാണ് മരണം സംഭവിചത്. അപകടത്തിൽ തലച്ചോറിനും ആന്തരികാവയങ്ങൾക്കും ഗുരുതര പരിക്കുപറ്റി ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ആയിരുന്നു.
അപകടത്തിൽ അന്നയുടെ അമ്മ ജോമോൾ സുനിൽ (35), മേലുകാവുമറ്റം നെല്ലൻകുഴിയിൽ ധന്യ സന്തോഷ് (38) എന്നിവർ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ജോമോളുടെ സംസ്കാരം വ്യാഴാഴ്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അന്നയും വിട പറഞ്ഞത്. ഇതോടെ ഭാര്യയും എക മകളും നഷ്ടമായ സുനിൽ തനിച്ചായി.
സുനിൽ- ജോമോൾ ദമ്പതിമാരുടെ എക മകളാണ് അന്ന. പാലാ സെൻ്റ് മേരീസ് ഗേൾസ് എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. അന്നമോളെ സ്കൂളിലാക്കാൻ സ്കൂട്ടറിൽ പോകുന്നതിനിടെ കഴിഞ്ഞ അഞ്ചിന് രാവിലെ 9.20ന് മുണ്ടാങ്കൽ ഭാഗത്ത് എതിരെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചായിരുന്നു അപകടം. അന്നമോളുടെ നില ഗുരുതരമായി തുടർന്ന സാഹചര്യത്തിൽ ഒരു ദിവസം വൈകിയായിരുന്നു ജോമോളുടെ സംസ്കാരം.
അപകടത്തിൽപ്പെട്ട് ചേർപ്പുങ്കലിലെ ആശുപത്രിയിൽ എത്തിയത് മുതൽ 86 മണിക്കൂറിലേറെ വെൻ്റിലേറ്ററിലായിരുന്നു കുട്ടി. തലച്ചോറിന് പരിഹരിക്കാനാകാത്ത നിലയിൽ ക്ഷതം സംഭവിച്ചതായി കാണിച്ച് വെള്ളി വൈകിട്ട് അഞ്ചിന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയിരുന്നു. തൻ്റെ ഏക മകൾ അന്ന മോളുടെ തലച്ചോറിന് പരിഹരിക്കാനാവാത്തവിധം തകരാർ സംഭവിച്ചെന്ന് അറിഞ്ഞ പിതാവ് സുനിൽ മകളുടെ കണ്ണുകൾ ദാനം ച്ചെയണമെന്ന് വിശാല മനസ് മനസ്ഥതയോടെ സ്വീകരിച്ചു. പൊന്നോമനയുടെ കണ്ണുകൾ മറ്റാർ െക്കങ്കിലും വെളിച്ചം നല്ക്കുന്നതിൽ ആ പിതാവിൻ്റെ ഹൃദയം ആശ്വസിക്കുന്നു. സംസ്കാരം പിന്നീട്.

