Breaking News

header ads

പാലായ്ക്ക് നഷ്ടമായത് തിരിച്ചുപിടിക്കണം-ജോസ്.കെ.മാണി എം.പി.

പാലാ: ജനം ചുമതല ഏല്പിച്ച വരുടെ അലംഭാവത്തിലും അവഗണനയിലും പാലായ്ക്ക് നഷ്ടമായത് തിരിച്ചുപിടിയ്ക്കുവാൻ പാലായിൽ യുവജന മുന്നേറ്റം നടക്കുകയാണെന്ന് കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി.പറഞ്ഞു.
പാലായിൽ കേരള കോൺഗ്രസ് (എം) ൻ്റെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ നടത്തിയ യുവജനമാർച്ചിൻ്റെ സമാപനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർലമെൻ്റ് അംഗo എന്ന നിലയിൽ പത്ത് വർഷം നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമാണ് കോട്ടയം ഇന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിറഞ്ഞ ഒരു എഡ്യൂക്കേഷൻ ഹബ് ആക്കി മാറ്റപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക വികസന ഫണ്ട് ചില വഴിച്ചുള്ള വികസനത്തിൽ മാത്രം ഒതുക്കുന്ന പരിപാടികളല്ല വേണ്ടത് പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള ഇടപെടലുകളാണ് ഉണ്ടാവേണ്ടതെന്നും പാലായുടെ നഷ്ടപ്രതാപം തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത്ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ് കുട്ടി വരിക്കയിൽ അദ്ധ്യക്ഷത വഹിച്ചു.ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, മുൻ എം.പി.തോമസ് ചാഴികാടൻ,പ്രമോദ് നാരായണൻ എം.എൽ.എ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ്, സിറിയക് ചാഴികാടൻ,പ്രൊഫ. ലോപ്പസ് മാത്യു, സാജൻ തൊടുക, ടോബിൻ' കെ.അലക്സ്, ബൈജു പുതിയിടത്തുചാലിൽ, ജയിംസ് പൂവത്തോലി എന്നിവർ പ്രസംഗിച്ചു.