Breaking News

header ads

ടോറസ് ബൈക്കിലിടിച്ച് യുവാവ് മരണമടഞ്ഞു.

പാലാ: പാലാ തൊടുപുഴ റോഡില്‍ പ്രവിത്താനം ടൗണിന് സമീപം ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കല്‍ ഹര്‍ഷല്‍ ബിജു(22) ആണ് മരിച്ചത്. രാവിലെ ഒമ്പതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡില്‍ ആയിരുന്നു അപകടം. 
ടിപ്പറിന്റെ പിന്നാലെ എത്തിയ വാഹനം ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹര്‍ഷല്‍ ബൈക്ക് വെട്ടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ഹര്ഷ നിന്റെ ശരീരത്തിലൂടെ ടിപ്പര്‍ കയറിയിറങ്ങി.  പാലാ കല്ലറയ്ക്കല്‍ ഹോം അപ്ലൈന്‍സ് ജീവനക്കാരനായിരുന്നു ഹര്‍ഷല്‍ .പാലാ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.