Breaking News

header ads

പാലാ നഗരസഭ-സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് പുതിയ ചെയർമാൻമാർ



പാലാ: നഗരസഭയ്ക്ക് നാല് പുതിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ. ഇതിൽ രണ്ട് പേർക്ക് ഈസി വാക്കോവർ. വികസനആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാ ൻ സ്ഥാനങ്ങളിലേക്ക് മാത്രമാണ് മത്സരമുണ്ടായിരുന്നത്.

ബിജി ജോജോ, മായാപ്രദീപ്, സാവിയോ കാവുകാട്ട്, ഷാജു തുരു ത്തൻ എന്നിവരാണ് പുതിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ. വികസന സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് സാവിയോ കാവുകാട്ടും പ്രതിപക്ഷത്തെ ആനി ബിജോയിയും തമ്മിലായിരുന്നു മത്സരം. സാവിയോയ്ക്ക് മൂന്ന് വോട്ടും ആനി ബിജോയിക്ക് ഒരു വോട്ടും ലഭിച്ചു. ആരോഗ്യ സ്റ്റാ ന്റിംഗ് കമ്മിറ്റിയിലേക്ക് ഷാജു തു രുത്തനും ലിസിക്കുട്ടി മാത്യുവും ത മ്മിലായിരുന്നു മത്സരം, ഷാജുവി ന് മൂന്ന് വോട്ടും ലിസിക്കുട്ടിക്ക് സ്വ

ന്തം വോട്ടും മാത്രം ലഭിച്ചു. പാലാ ഡി.ഇ.ഒ. കെ. ജയശ്രീ വരണാധി കാരിയായിരുന്നു.പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് മായാ പ്രദീപിനും വിദ്യാഭ്യാസ സ്റ്റാന്റിം ഗ്കമ്മറ്റിയിലേക്ക് ബിജി ജോജോ യ്ക്കുംഎതിരില്ലായിരുന്നു. എല്ലാവരും കേരളാകോ ൺഗ്രസ്(എം)പ്രതിനിധികളാണ്.