Breaking News

header ads

ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പാലാ : പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു . പൂഞ്ഞാർ സ്വദേശി ജയിംസ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.  ഈ രാറ്റുപേട്ടയിലെ ഫോട്ടോഗ്രാഫർ ഗ്ലോറിയാ ബോസിൻ്റെ മകനാണ്.
പെരുന്നിലത്തുള്ള   ചെക്ക് ഡാമിൽ മറ്റു രണ്ടു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു ജയിംസ് . വെള്ളത്തിൽ മുങ്ങുന്നതിനിടെ ചെക്ക് ഡാമിൽ നിന്നും പുറത്തേക്ക് വെള്ളം ഒഴുകുന്ന ഭാഗത്ത് ജെയിംസ് കുടുങ്ങി പോവുകയായിരുന്നു. വെള്ളത്തിൻറെ തള്ളലിൽ ഇവിടെ അകപ്പെട്ടുപോയ ജെയിംസിനെ പുറത്തെടുക്കാൻ ആയില്ല . ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.  സംസ്കാരം ശനിയാഴ്ച  ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിൽ ആരംഭിച്ച് പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാ ദൈവാലയ സെമിത്തേരിയിൽ.....
ദൗതികദേഹം അന്നേ ദിവസം രാവിലെ 9 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതാണ്.