Breaking News

header ads

ഹെലന് നാട്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി


ഭരണങ്ങാനം: മഴവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ ഹെലന്‍ അല്ക്‌സിന്റെ സംസ്‌കാരം നടത്തി. രാവിലെ ഹെലന്‍ പഠിച്ചിരുന്ന എസ്എച്ച് ജിഎച്ച്എസ് സ്‌കൂളിലെ  പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലേക്കെത്തിച്ചത്. വീട്ടിലെ ശുശ്രൂഷകള്‍ക്ക് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നല്കി. തുടര്‍ന്ന് ഭരണങ്ങാനം സെന്റ് മേരീസ് ദേവാലയത്തില്‍ സംസ്‌കാരം നടത്തി. സംസ്‌കാര ചടങ്ങുളില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്.

ചിത്രം: ഹെലനൊപ്പം ഒഴുക്കില്‍പ്പെട്ട നിവേദിത ചേതനയറ്റ തന്റെ പ്രിയ കൂട്ടുകാരിയെ  കാണാനെത്തിയപ്പോള്‍