Breaking News

header ads

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.


പാലാ: മഴവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട ഭരണങ്ങാനം പടിഞ്ഞാറെപ്പൊരിയത്ത് ഹെലന്‍ അലക്‌സി(13)ന്റെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തി. ഏറ്റുമാനൂര്‍ പുളിമൂട്- പായിപ്പാട് റോഡില്‍ വേങ്ങാട്ടുമാലി പഞ്ചായത്ത് കടവിലാണ് മൃതദേഹം പൊങ്ങിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നാളെ ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ സംസ്‌കരിക്കും.