Breaking News

header ads

വാഹനാപകടത്തിൽ സെൻ്റ് തോമസ് കോളേജ് വിദ്യാർത്ഥി മരണമടഞ്ഞു.

പാലാ: പുലിയനൂർ ബൈപ്പാസ് ജംഗ്ഷനിൽ വീണ്ടും വാഹനാപകടം ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി ദാരുണമായി മരണപ്പെട്ടു സെൻതോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥി കടപ്പാട്ടൂർ വെള്ളിയേപ്പള്ളി സ്വദേശി  മണ്ണാപറമ്പിൽ അമൽ ഷാജിയാണ് മരിച്ചത് അമൽ സഞ്ചരിച്ചിരുന്ന ബൈക്ക്  കാറിൻറെ പുറകിലിടിച്ച് വീഴുകയായിരുന്നു.റോലേക്ക് റോഡിലേക്ക് തെറിച്ചുവീണ അമലിന്റെ ശരീരത്തിലൂടെ എതിർ ദിശയിൽ വന്ന വാഹനം കയറിയിറങ്ങി. അമലിൻ്റെ സുഹൃത്തിൻ്റേതാണ് അപകടത്തിൽ പെട്ട ബൈക്ക് . ഉടൻസമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.പുലിയനൂർ ജംഗ്ഷനിൽ അപകടങ്ങൾ പതിവായിട്ടും യാതൊരുവിധ നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല കഴിഞ്ഞ ദിവസവും ഇവിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു.