Breaking News

header ads

കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി.

പാലാ :  കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലത്തു നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് കൊടിയേറ്റിന് മുഖ്യ കാർമികത്വം വഹിച്ചു. ഒന്നാം ഉത്സവ ദിനത്തിൽ  പള്ളി ഉണർത്തൽ,നടതുറക്കൽ, നിർമ്മാല്യദർശനം, ഉഷപൂജ,  ഏതൃത്ത പൂജ, ശീവേലി, പന്തീരടി പൂജ ഉച്ചപൂജ, എന്നിവ നടന്നു...രാവിലെ 7. 45 നും 8.15നും മധ്യേയുള്ള  മുഹൂർത്തത്തിൽ 
തൃകൊടിയേറ്റ് നടന്നു.  ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലത്തു നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് കൊടിയേറ്റിന് മുഖ്യ കാർമികത്വം വഹിച്ചു.12ന് പ്രസാദമൂട്ട് ആരംഭിച്ചു.വൈകുന്നേരം ദീപാരാധന ചുറ്റുവിളക്ക് എന്നിവ നടന്നു.. ഏഴു മുതൽ തിരുവരങ്ങിൽ  കൈകൊട്ടിക്കളി.   ക്ഷേത്രം ഭാരവാഹികളായ പി എസ് ഷാജികുമാർ, ശശികുമാർ വി എസ്, സാജൻ ജി ഇടച്ചേരിൽ, വിഎസ് വേണുഗോപാൽ,  പി എൻ സുരേഷ് എന്നിവർ  ഉത്സവ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.