Breaking News

header ads

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി യുടെ മകൾ റിതിക വിവാഹിതയായി.


പാലാ : കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടേയും നിഷ ജോസിൻ്റെയും മകൾ റിതിക (RITIKA)യും കോട്ടയം കണിയാംകുളം ബിജു മാണിയുടേയും സിമി ബിജു വിൻ്റെയും മകൻ കെവിനും തമ്മിൽ വിവാഹിതരായി.
പാലായിൽ നടന്ന വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ,മന്ത്രിമാരായ റോഷി അഗസ്ത്യൻ ,പി.പ്രസാദ്, കെ.എൻ.ബാലഗോപാൽ പിം രാജീവ്,, ജി.ആർ.അനിൽ ,കെ.രാജൻ, വി.അബ്ദുറഹുമാൻ,കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി , എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണകുറുപ്പ് ,ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി, ജസ്റ്റിസ് എബ്രാഹം മാത്യു, ജസ്റ്റീസ് സിറിയക് ജോസഫ്, കേരള കോൺഗ്രസ് (ജെ) ചെയർമാൻ പി.ജെ.ജോസഫ്, സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ, എം.പിമാർ എം.എൽ.എമാർ, ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.