പാലാ . പാലാക്കാരുടെ ദേശീയ ഉത്സവമായ ജൂബിലി തിരുനാളിന്റെ പന്തൽ കാൽനാട്ട് കർമ്മവും ജൂബിലി പെരുന്നാളിന്റെ നോട്ടീസ് പ്രകാശനവും നടത്തപന്നു. പ്രാർത്ഥന ശുശ്രൂഷകൾക് ജൂബിലി ആഘോഷ കമ്മിറ്റി പ്രസിഡന്റ് വെരി.റവ. ഡോ. ജോസ് കാക്കല്ലിൽ വൈസ് പ്രസിഡന്റ് മാരായ റവ. ഫാ. ജോസഫ് തടത്തിൽ, റവ.ഫാ.ജോർജ് മൂലേച്ചാലിൽ എന്നിവർ കാർമികത്വം വഹിച്ചു. തുടർന്ന് തിരുനാൾ നോട്ടീസ് പ്രകാശനം നടന്നു. സഹ വികാരിമാർ, യോഗ പ്രതിനിധികൾ കൈക്കാരന്മാരായ രാജേഷ് പാറയിൽ, അലക്സാണ്ടർ മുളക്കൽ, ടോമി പാനായിൽ എന്നിവർ സന്നിഹിതരായിരുന്നു

