Breaking News

header ads

43 മത് ബൈബിൾ കൺവൻഷന് പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിഞ്ഞു.

പാലാ: സീറോ മലബാർ സഭ സമുദായിക ശാക്തീകരണ വർഷമായി ആചരിക്കുന്ന വേളയിൽ സമാഗതമായ 43 മത് ബൈബിൾ കൺവൻഷന് പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിഞ്ഞു.

വൈകുന്നേരം 3.30ന് ജപമലയോടെ ആരംഭിച്ചു. തുടർന്ന് നടന്ന കണ്‍വെന്‍ഷനിലെ ബൈബിള്‍ പ്രതിഷ്ഠയ്ക്ക് ഫാ.എബ്രഹാം കുപ്പപുഴക്കൽ നേതൃത്വം നല്‍കി. 
വൈകീട്ട് 4 മണിക്ക് പാലാ രൂപത പ്രോട്ടോസിഞ്ചല്ലൂസ് മോൺ.ജോസഫ് തടത്തിലിൻ്റെ  മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, ളാലം പുതിയപള്ളി വികാരി ഫാ. ജോർജ്ജ് മൂലെച്ചാലിൽ, കിഴതടിയൂർ പള്ളി വികാരി ഫാ.തോമസ് പുന്നത്താനത്ത് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.മറ്റുള്ളവരെ വചനം പഠിപ്പിക്കുന്നത് നമ്മുടെ ജീവിതത്തിലൂടെ ആയിരിക്കണം. ഏറ്റവും വിലപിടിപ്പുള്ള സുവിശേഷം നാം ജീവിച്ച സുവിശേഷമാണെന്ന് വിശുദ്ധ കുർബ്ബാന മധ്യേ സന്ദേശത്തിൽ മോൺ.തടത്തിൽ പറഞ്ഞു.

പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായിരുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജോസഫ് അരിമറ്റത്തിൽ സ്വാഗതം പറഞ്ഞു. സീറോ മലബാർ സഭയുടെ മുൻ പരമാധ്യക്ഷൻ മാർ ജോർജ്ജ് ആലഞ്ചേരി കൺവൻഷൻ ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി. മാറുന്ന ജീവിത സാഹചര്യങ്ങൾക്കനുസരിച്ച്, കാലത്തിൻ്റെ  അടയാളങ്ങൾക്ക് അനുസരിച്ച് നമ്മുടെ വിശ്വാസജീവിതത്തെ ക്രമപ്പെടുത്തണമെന്നു
മാർ. ആലഞ്ചേരി ഓർമ്മിപ്പിച്ചു.

ജീവിതത്തിൽ രൂപാന്തരികരണം ആഗ്രഹിക്കുന്നവര് ഈശോയോടൊതു മല കയറണം. അതിനുള്ള ഒരു പരിശ്രമമാണ് ഈ കൺവെൻഷൻ എന്ന് 
മാർ ജോസഫ് കല്ലറങ്ങാട്ട് ദൈവജനത്തെ ഓർമ്മിപ്പിച്ചു.
മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍,
പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, മോൺ സെബാസ്റ്റ്യൻ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിയ്ക്കല്‍, ഫാ. ജോസഫ് അരിമറ്റത്ത്, ഫാ. മാത്യു ആലപ്പാട്ടുമേടയില്‍,
ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് കുറ്റിയാങ്കല്‍, ഫാ. ആൽബിൻ പുതുപറമ്പിൽ, ഫാ. ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേൽ, ഫാ.ജോസ് കാക്കല്ലിൽ, ഫാ.എബ്രഹാം കുപ്പപുഴക്കൽ,
ഫാ.കുര്യാക്കോസ് കാപ്പിലിപറമ്പിൽ, ഫാ.കുര്യാക്കോസ് വെള്ളചാലിൽ, സിസ്റ്റര്‍ ആന്‍ ജോസ് എസ്.എച്ച്, ഡോ.സിബി ജെയിംസ്, ഡോ.വി.വി ജോർജ്ജുകുട്ടി,  
ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, മാത്തുക്കുട്ടി താന്നിക്കൽ, ബിനു വാഴേപ്പറമ്പില്‍, ഷിജു വെള്ളപ്ലാക്കൽ, സെബാസ്റ്റ്യൻ പയ്യാനിമണ്ഡപത്തില്‍,
തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.