news

കൗൺസിലർ ടോണി തോട്ടത്തിന്റെ മാതാവ് ലില്ലിക്കുട്ടി ഇമ്മാനുവൽ നിര്യാതയായി

14 Nov , 2017  

മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടത്തിന്റെ മാതാവ് ലില്ലിക്കുട്ടി ഇമ്മാനുവൽ (80)നിര്യാതയായിപാലാ: പാലാ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ സെബാസ്റ്റ്യൻ വയലിലിന്റെ   സഹോദരീ പുത്രൻ മൂലയിൽതോട്ടത്തിൽ പരേതനായ എം.ജെ. ഇമ്മാനുവേലി(മാണിച്ചൻ) ന്റെ ഭാര്യ ലില്ലിക്കുട്ടി (80) നിര്യാതയായി. സംസ്കാര കർമ്മം നാളെ (15/11/2017) ഉച്ചകഴിഞ്ഞ് 2-നു പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്റെ മുഖ്യകാർമ്മികത്വത്തിൽ വീട്ടിൽനിന്നാരംഭിക്കും.തുടർന്ന് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയൽ സംസ്കരിക്കും. പരേത പുളിങ്കുന്ന് വേലക്കളം കുടുംബാംഗമാണ്.

മക്കൾ: സോണി(കൊഴുവനാൽ), പരേതനായ ജോജി, ജെസി(ന്യൂഡൽഹി), ബീനാ(ദുബായ്), ഷിബി (കുറുമ്പനാടം), മരിയറ്റ് ( ദുബായ്),ലിൻസി (മൂഴൂർ),ലിജി(ന്യൂഡൽഹി), ടോണി തോട്ടം (മുനിസിപ്പൽ കൗൺസിലർ, പാലാ നഗരസഭാ).
മരുമക്കൾ: ആൻസി കാഞ്ഞിരത്തുങ്കൽ ( കൂവപ്പള്ളി), ഒ.പി. ശർമ്മ (ന്യൂഡൽഹി), ജോപ്പൻ ആലുങ്കൽ (ഇരിങ്ങാലക്കുട),സന്തോഷ് കൊച്ചു പാലത്തുങ്കൽ(പുളിങ്കുന്ന്), ജോഷി അത്തിമൂട്ടിൽ(പുളിങ്കുന്ന്), ജോഷി കീച്ചിറയിൽ(മൂഴൂർ), സോണി കൊട്ടുകാപ്പള്ളിൽ ( കൂരോപ്പട), സിജി ടോണി, വീരമന (ആമ്പല്ലൂർ)

ഫോൺ: ടോണി തോട്ടം: 9142031186

news

പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി പടിയിറങ്ങുന്നു.

9 Nov , 2017  

പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി പടിയിറങ്ങുന്നു.

news

കുട്ടികളുടെ പാർക്ക് പൂർത്തിയാകുന്നു.

1 Nov , 2017  

പാലാ: പാലായിൽ കുട്ടികളുടെ പാർക്ക് നിർമ്മാണം പൂർത്തിയാവുന്നു. പാലാ- പൊൻകുന്നം റോഡിൽ തെക്കേക്കര പന്ത്രണ്ടാം മൈലിലാണ് കുട്ടികളുടെ പാർക്ക് സ്ഥിതി ചെയ്യുന്നത്. നഗരസഭാ വക സ്ഥലത്ത് 48.5 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. ഈ വർഷത്തെ പ്രോജക്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച പാർക്കിൽ കുട്ടികൾക്കുള്ള വിവിധ റൈഡുകൾ, പൂന്തോട്ടം, തണൽമരങ്ങൾ, നടപ്പാത, ഇരിപ്പിടങ്ങൾ, അത്യാധുനിക വെളിച്ച സംവിധാനം, സമ്മേളന വേദി, കഫേ, ഐസ്കീം പാർലർ, ശുദ്ധീകരിച്ച തണുത്ത വെള്ളം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി നഗരസഭാധ്യക്ഷ ലീനാ സണ്ണി അറിയിച്ചു.

news

ജനജാഗ്രത യാത്രയ്ക്ക് പാലായില്‍ ഉജ്ജ്വല വരവേല്പ്

30 Oct , 2017  

പാലാ: കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കോടിക്കണക്കിന് രൂപ ഇളവ് അനുവദിക്കുമ്പോള്‍ മറുകൈ കൊണ്ട് കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയയ്ക്കുകയാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്യത്ത് കടക്കെണിയില്‍ അകപ്പെട്ട കര്‍ഷകരെ സഹായിക്കാന്‍ ഒരു പദ്ധതിയും നടപ്പിലാക്കാന്‍ കൂട്ടാക്കാത്ത ബി.ജെ.പി. ഗവണ്‍മെന്റ് കോര്‍പ്പറേറ്റുകളുടെ 6700 കോടി രൂപ വായ്പകളാണ് കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് എഴുതി തള്ളിയത്. രാജ്യത്താകമാനം കര്‍ഷകര്‍ ഇന്ന് ആത്മഹത്യയുടെ വക്കത്താണ്. നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞു. രാജ്യത്തുടനീളം ഇന്ന് കര്‍ഷകര്‍ പോരാട്ടങ്ങളുടെ പാതയിലാണ്. ഇന്ത്യന്‍ പാര്‍ലമെന്റിന് മുന്നിലും സംസ്ഥാന ഭരണസിരാകേന്ദ്രങ്ങളിലും തമ്പടിച്ച് പ്രക്ഷോഭണത്തിലാണ് കര്‍ഷകര്‍. ആത്മഹത്യയല്ല പോരാട്ടാമാണ് വേണ്ടതെന്ന തിരിച്ചറിവ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നു. കര്‍ഷകരുടെ പക്ഷം ചേര്‍ന്ന് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും വമ്പിച്ച പ്രക്ഷോഭണത്തിന് തയ്യാറെടുക്കുകയാണെന്നും കാനം പറഞ്ഞു. എല്‍.ഡി.എഫ്. സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിച്ച ജനജാഗ്രത യാത്രയ്ക്ക് പാലായില്‍ നല്‍കിയ ആവേശകരമായ സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ 8 മുതല്‍ 12 വരെ ഇന്ത്യയിലെ പതിനൊന്ന് കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ മാഹാധര്‍ണ്ണ നടത്തിക്കൊണ്ട് കര്‍ഷകരുടെ പോരാട്ടത്തില്‍ ഇന്ത്യയിലെ പ്രമുഖ ട്രേഡ് യൂണിയനുകളും പങ്കാളികളാകുകയാണെന്നും കാനം പറഞ്ഞു. പാലായില്‍ നടന്ന സ്വീകരണ സമ്മേളനം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ലാലിച്ചന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ എ. വിജയരാഘവന്‍, അഡ്വ. ജോര്‍ജ്ജ് തോമസ്, ബാബു കാര്‍ത്തികേയന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, പി.എം. മാത്യു എക്‌സ് എം.എല്‍.എ., സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍, എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ എം.ഡി. ജോസഫ്, സംഘാടക സമിതി കണ്‍വീനര്‍ ബാബു കെ. ജോര്‍ജ്ജ്, അഡ്വ. വി.കെ. സന്തോഷ് കുമാര്‍, ആര്‍. സുശീലന്‍, മറ്റത്തില്‍ വക്കച്ചന്‍ എക്‌സ് എം.പി., അഡ്വ. സണ്ണി ഡേവിഡ്, ബെന്നി മൈലാടൂര്‍, സിബി തോട്ടുപുറം എന്നിവര്‍ പ്രസംഗിച്ചു. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തുനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ റാലിയായി സമ്മേളന നഗറില്‍ എത്തി. തുടര്‍ന്ന് നടന്ന സ്വീകരണത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. കിടങ്ങൂരില്‍ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥ പാലായില്‍ എത്തിച്ചേര്‍ന്നത്.

news

സ്‌റ്റേഡിയം പരിപാലനത്തിന് പ്രത്യേക സമിതി.

28 Oct , 2017  


പാലാ: ആധുനിക നിലവാരത്തില്‍ സിന്തറ്റിക് ട്രോക്കോടുകൂടി നവീകരിച്ച പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ പരിപാലനത്തിനായി പ്രത്യേക സമിതി രൂപീകരിക്കും. സ്ഥലം എഎല്‍എ, സഗരസഭാ ചെയര്‍പേഴ്‌സണ്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍, കായിക സംഘടനകള്‍ എന്നിവരടങ്ങുന്ന സമിതിയാണ് രൂപീകരിക്കുന്നത്. സ്റ്റേഡിയത്തിന്റെ പരിപാലനത്തിനു വരുമാനം കണ്ടെത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ സമിതിയുടെ നിര്‍ദ്ദേശപ്രകാരമായിരിക്കും നടത്തുന്നത്. സമിതി രൂപീകരിക്കുന്നതുവരെ നഗരസഭ കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. താല്‍ക്കാലികമായി സ്റ്റേഡിയം ഒരു ദിവസത്തേക്ക് ഇരുപതിനായിരം രൂപ നിരക്കില്‍ വാടകയ്ക്കു നല്‍കാനാണ് കൗണ്‍സില്‍ തൂരുമാനം

news

കിഴതടിയൂര്‍ പള്ളിയില്‍ തിരുനാള്‍

27 Oct , 2017  


പാലാ: കിഴതടിയുര്‍ പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാളിനോടനുബന്ധിച്ച് തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് പാലാ രൂപതാമെത്രാന്‍ മാര്‍ ജോസഫ് മുരിക്കന്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കി. പ്രധാന തിരുനാള്‍ ദിനമായ ശനിയാഴ്ച 5.15ന് നേര്‍ച്ചയപ്പം വെഞ്ചരിപ്പ്, 5.30നും ഏഴിനും കുര്‍ബാന, 10ന് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ തിരൂനാള്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കും. 12ന് തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് 2.15നും 3.30നും അഞ്ചിനും കുര്‍ബാന, 6.30ന് ആരാധന, ഏഴിന് ദിവ്യകാരുണ്യ പ്രദക്ഷിണം